ഇടുക്കി: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കേരള ബാങ്ക് ഹെഡ് ഓഫീസിന് മുമ്പിൽ ഉപവാസ സമരം നടത്തി. പ്രഹസനമായ മന്ത്രിതല ച്ചർച്ചയും വാഗ്ദാന ലംഘനവും നടത്തി ജീവനക്കാരെ വഞ്ചിക്കുന്ന പിണറായി സർക്കാരിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ചാണ് ഉപവാസ സമരം നടത്തിയത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉപാസമരം ഉദ്ഘാടനം ചെയ്തു.
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഇടുക്കി ജില്ല വർക്കിംഗ് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയെ രാഷ്ട്രീയവൽക്കരിച്ച് സഹകരണ പ്രസ്ഥാനത്തെ തകർത്ത പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്നും സഹകരണ മേഖലയെ തകർത്തത് മുഖ്യമന്ത്രിയുടെ ദർഷ്ട്യവും പിടിവാശിയും ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജോയി വെട്ടിക്കുഴി പറഞ്ഞു.
കെ.പി.സി.സി നിർവാഹക സമതി അംഗം എ.പി ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിച്ച് ഡി.സി.സി സെക്രട്ടറി എം.ഡി അർജ്ജുനൻ, കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കെ.ഡി അനിൽ കുമാർ, എബിൻ ജോസഫ്, ഷാജി കുര്യൻ, ഷാജി കെ ജോർജ്ജ്, ജോസഫ് കുര്യൻ, ജിജോ കെ.എസ്, പ്രമീള സി എന്നിവർ സംസാരിച്ചു.