Timely news thodupuzha

logo

പീച്ചി ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

തൃശൂർ: പീച്ചി ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ശക്തമായ വെള്ളപ്പാച്ചിലിൽ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് ലൈൻ തകർന്നു. പാണഞ്ചേരി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പീച്ചി ഡാമിന്റെ സ്പില്‍വേ ഷട്ടറുകൾ 30 സെന്റീമീറ്റർ നേരത്തെ ഉയർത്തിയിരുന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ആവശ്യമായ മുന്നറിയിപ്പുകള്‍ നൽകി ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകളും പരമാവധി 12 ഇഞ്ച്(30 സെന്റീമീറ്റര്‍) തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. അധിക ജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ അതീവ ജാഗ്രത നിർദേശം നൽകി.

കുട്ടികൾ ഉൾപ്പെടെയുള്ളവർ പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രസ്തുത പുഴകളില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *