Timely news thodupuzha

logo

നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി: ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ അതേ കുളത്തിൽ കുളിച്ച നാല് പേർക്ക് കൂടി കടുത്ത പനി.

മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന ഇവരിൽ ഒരാൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ആരോഗ്യ വകുപ്പ് വെള്ളത്തിന്‍റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇവരിൽ അനീഷിനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷ്യണങ്ങളാണുള്ളത്. കണ്ണറവിള പൂതംകോട് അഖിൽ(അപ്പു – 27) കഴിഞ്ഞ 23നാണ് മരിച്ചത്.

മരിക്കുന്നതിന് 10 ദിവസം മുൻപ് മുതൽ അഖിലിന് പനിയുണ്ടായിരുന്നു. തുടക്കത്തിൽ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി. കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കൽ പറയുന്നു.

അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്ക് സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യ വകുപ്പ് നിർദേശത്തെ തുടർന്ന് കുളത്തിൽ ഇറങ്ങുന്നത് കർശനമായി വിലക്കി. ഇതു സംബന്ധിച്ച് നോട്ടിസ് ബോർഡും സ്ഥാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *