കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 51,760 രൂപയിലാണ് ഇന്ന് വ്യാപരം നടക്കുന്നത്. ഗ്രാമിന് 6,470 രൂപയാണ്. ജൂലൈ 17ന് സ്വര്‍ണ വില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണ വിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് കണ്ടത്. എന്നാൽ പിന്നീട് വില തിരിച്ച് കയറുകയായിരുന്നു.