Timely news thodupuzha

logo

ഡൽഹിയിലെ അപ്പാർട്ടുമെന്റിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം

ന്യൂഡൽഹി: അവന്തിക പ്രദേശത്തെ ഫ്ലാറ്റിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം എഴുതി വച്ചിരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ ആശങ്ക പടർത്തി. പ്രദേശത്ത് താമസിക്കുന്ന വ്യക്തി ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം പോസ്റ്ററിൽ എഴുതി ഒട്ടിച്ചിരിക്കുകയായിരുന്നു. അവന്തിക സി ബ്ലോക്കിലാണ് മുദ്രാവാക്യം എഴുതിയിരിക്കുന്നത്.

ദീർഘമായ പാകിസ്ഥാൻ അനുകൂല സന്ദേശങ്ങളുമുണ്ടായിരുന്നു. ലേങ്ങ് ലിവ് പാകിസ്ഥാനെന്നും പോസ്റ്ററിലുണ്ട്. അതേസമയം പോസ്റ്റർ ഒട്ടിച്ചതെന്ന് കരുതുന്ന വ്യക്തിക്ക് അടുത്തേക്കെത്തിയ താമസക്കാർ ചെന്ന് പെട്ടത് അതിലും വലിയ അവതാളത്തിലായിരുന്നു.

ഇരുട്ടുനിറഞ്ഞതും, തുരുമ്പിച്ച ഫർണീച്ചറും മറ്റ് ചില്ലറ വസ്തുക്കളും മാത്രമുള്ള മുറിയായിരുന്നു അത്. അകത്ത് മദ്യപിച്ച് ലക്കുകെട്ട ഒരു വൃദ്ധനെയായിരുന്നു കാണാനായത്.

ഇന്ത്യയിലിരുന്ന് കൊണ്ട് എന്തിനിങ്ങനെ ഒരു പ്രവൃത്തി ചെയ്യുന്നുവെന്നായിരുന്നു പൊലീസുകാരുടെ ചോദ്യം. പാകിസ്ഥാനിലേക്ക് പോകണമെങ്കിൽ പൊയ്‌ക്കോളൂവെന്നും വന്നവർ ശബ്ദമുയർത്തി അയാളോട് പറഞ്ഞു.

തുടർന്നുള്ള മറുപടികളായിരുന്നു വിചിത്രം. ഒരു സമയം ഒരാൾ ചോദ്യം ചോദിക്കണം. അല്ലാത്ത പക്ഷം ഉത്തരം നൽകില്ല വൃദ്ധൻ പറഞ്ഞു. ഒരാൾ ചോദ്യം ചെയ്യാനാരംഭിച്ചപ്പോൾ, പാകിസ്ഥാനോട് പ്രണയമാമെന്ന് തുടർന്ന് പറഞ്ഞു.

ഒരാൾ കേൾക്കാനുള്ളപ്പോൾ എന്തിനധികം പേർ ചോദ്യം ചോദിക്കുന്നുവെന്നും ഇന്ത്യയിൽ വച്ച് ചോദ്യം ചെയ്യുന്ന ഒരാളോട് ഇങ്ങനെ ചെയ്യരുതെന്ന വിചിത്ര മറുപടിയും വൃദ്ധൻ നൽകി.

മാനസീക നില തെറ്റിയ വ്യക്തിയാണെന്ന് മനസിലാക്കി ഇനി ഇത്തരത്തിൽ ചെയ്യരുതെന്നുപറഞ്ഞ് താമസക്കാർ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി പിരിഞ്ഞ് പോരുകയായിരുന്നു. ഈ വ്യക്തി മാനസിക ബുദ്ധിമുട്ടുള്ള ആളാണെന്ന് ഡൽഹി പൊലീസും പറഞ്ഞു. ഏതായാലും പൊലീസ് അന്വേഷണം തുടരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *