ഇടുക്കി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എങ്കിലും, കേരളത്തിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ പഠന റിപ്പോർട്ട് ഉണ്ടായിരുന്ന കുടയത്തൂർ പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബം ഇല്ലാതായിട്ട് രണ്ട് വർഷമാകുന്നു. നാളിതുവരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല.
ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളിലും സമാന സാഹചര്യങ്ങൾ ആണ് ഉള്ളത്. മറ്റ് പല ജില്ലകളിലും ഇതേ പ്രശ്നമുണ്ട്. ദുരന്തങ്ങൾക്ക് കാത്തിരിക്കാതെ പ്രശ്നപരിഹാരത്തിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാർ നടത്തണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു.