പട്ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. ബാബ സിദ്ധനാഥ് ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പരുക്കേറ്റവർ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളിൽ ചികിത്സ തേടി.
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 മരണം, മരിച്ചവരിൽ മൂന്ന് സ്ത്രീകളും
