ഇടുക്കി: അന്താരാഷ്ട്ര യുവജന ദിനത്തിനോടനുബന്ധിച്ച് എച്ച്‌ഐവി /എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഇടുക്കി ജില്ലയിലെ കൂട്ടാര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ദേവിക ബിനുകുമാര്‍ ,നക്ഷത്ര ഷാജി എന്നിവര്‍ രണ്ടാം സ്ഥാനം നേ ടി. വിജയികളായവര്‍ക്ക് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
എച്ച്‌ഐവി /എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി ഇടുക്കി ജില്ലയിലെ 8 ,9 ,11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം ഏഴിനാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി രണ്ടുപേരടങ്ങുന്ന 31 ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ഒന്നാം സ്ഥാനം കൂട്ടാര്‍ എന്‍എസ്എസ് എച്ച്എസ്എസ് ലെ ദേവിക ബിനുകുമാറും, നക്ഷത്ര ഷാജിയും നേടി , രണ്ടാം സ്ഥാനം പുളിയന്‍ മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിലെ ബഞ്ചമിന്‍ സാം, ആദിത്യ നന്ദന്‍ എസ്. എന്നിവരും മൂന്നാം സ്ഥാനം വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫിദാ ഷാജി, അഭിനന്ദ സൈമണ്‍ എന്നിവരും നേടി.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 5000, 4000 ,3000 രൂപ വീതം സമ്മാനത്തുക നൽകി. ജില്ല പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ ശ്രീകുമാര്‍. ജില്ലാ ടി ബി ഓഫീസര്‍ ഡോക്ടര്‍ ആശിഷ് , പള്‍മനോളജിസ്റ്റ് ഡോക്ടര്‍ സാറ ആന്‍ ജോര്‍ജ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി , ദേശീയ ആരോഗ്യ ദൗത്യം ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, റ്റി.ബി എച്ച് ഐ വി കോര്‍ഡിനേറ്റര്‍ ബിന്ദു, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ജില്ലാ ടി ബി സെന്ററില്‍ നിന്നുള്ള ജീവനക്കാര്‍ ,ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാര്‍, കഇഠഇ ജീവനക്കാര്‍,അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു. എച്ച് ഐ വി എയ്ഡ്‌സ് ബോധവത്കരണ ക്ലാസും നടന്നു.