തൊടുപുഴ: സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത തൊടുപുഴ ന്യൂമാൻ കോളേജേിലെ മുഖ്യ കവാടത്തിലെ ഫ്രീഡ്രം മതിലിന് മുൻപിൽ സ്വാതന്ത്ര്യ ദിന ചടങ്ങ് സംഘടിപ്പിച്ചു.
ഗാന്ധി ദർശൻ വേദി തൊടുപുഴ നിമണ്ഡലം ചെയർമാനും മുൻസിപ്പൽ കൗൺസിലറുമായ ജോർജ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഇളം ദേശം ബ്ളോക്ക് പഞ്ചായത്ത് അംഗവും ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറിയുവായ അഡ്വ. ആൽബർട്ട് ജോസ് സന്ദേശം നൽകി.
റ്റി.ജെ പീറ്റർ, കെ.ജി സജിമോൻ, എം.എച്ച് സജീവ്, ഡി രാധാകൃഷ്ണൻ, എൻ വിശ്വനാഥനാചാരി, അൽത്താഫ് സുധീർ, വി.ബി ബിറ്റിലാൽ തുടങ്ങിയവർ പങ്കെടുത്തു. മഹാത്മ ഗാന്ധി മുതൽ സ്വാമി വിവേകാനന്ദൻ വരെയുള്ള സ്വാതന്ത്ര്യ സമര പ്രതിഭകളുടെ ചിത്രം ഏവരെയും ആകർഷിക്കുന്നതാണ്.