ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അനാദരവ് കാട്ടിയതായി ആരോപണം. പ്രോട്ടോകോൾ പാലിക്കാതെയാണ് രാഹുലിന് സീറ്റ് നൽകിയ്ത. പ്രോട്ടോകോൾ പ്രകാരം പ്രതിപക്ഷ നേതാവിന് ആദ്യനിരയിൽ ഇരിപ്പിടം നൽകേണ്ടതാണ്. എന്നാൽ രാഹുലിന് നാലാം നിരയിലാണ് ഇരിപ്പിടം നൽകിയിരുന്നത്. ഒളിംപിക്സ് ജേതാക്കൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് രാഹുലിനെ നാലാം നിരയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം.
ചെങ്കോട്ടയിൽ ഇരിപ്പിടം നൽകിയത് നാലാം നിരയിൽ: രാഹുലിനോട് അനാദരവ് കാട്ടിയെന്ന് പ്രതിപക്ഷം
