Timely news thodupuzha

logo

വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; സം​സ്ഥാ​ന​ത്ത് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ര്‍ പ​ണി​മു​ട​ക്ക് ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ൽ​ക്ക​ത്ത​യി​ലെ യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ / ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലെ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. ഒ​.പി, വാ​ർ​ഡ് ഡ്യൂ​ട്ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പി.​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ന്മാ​രും പ​ണി​മു​ട​ക്കു​ന്നു​ണ്ട്. സെ​ൻ​ട്ര​ൽ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് ന​ട​പ്പാ​ക്കു​ക, കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക, ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ധി​കൃ​ത​രു​ടെ രാ​ജി എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന രാ​ജ്യ ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്.

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​.ജി​.എം.​ഒ.​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാം​പ​സി​ൽ ഇ​ന്ന​ലെ മെ​ഴു​ക് ​തി​രി​ക​ൾ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം തു​ട​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ഐ.​എം.​എ ശ​നി​യാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *