കരിമണ്ണൂർ: തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഒ.എച്ച് മൻസൂറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് വീട്ടിൽ വെച്ച് അനധികൃത മദ്യ വില്പന നടത്തി വന്ന കരിമണ്ണൂർ മംഗലത്ത് വീട്ടിൽ അമ്പിളിയെ(55) അറസ്റ്റ് ചെയ്തത്. വില്പനക്കായി സൂക്ഷിച്ച 16 ലിറ്റർ മദ്യവും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്‌ഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോബി പി ചാക്കോ, പ്രിവന്റീവ് ഓഫീസർ ഷിജു പി.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രതീഷ് സി.എം, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുമീന റ്റി.എ, പ്രിയ പി.എസ്, ഡ്രൈവർ അനീഷ് ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തൊടുപുഴ കരിമണ്ണൂരിൽ അനധികൃത മദ്യ വില്പന നടത്തിയ ആൾ എക്സൈസിന്റെ പിടിയിൽ
