കോടിക്കുളം: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കോടിക്കുളം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് ആചരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ രീതിയിലാണ് ചടങ്ങുകൾ നടത്തിയത്.
കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ബേബി ജോസഫ്, കല്ലറയ്ക്കൽ(മികച്ച മുതിർന്ന കർഷകൻ), ജോയി ഔസേപ്പ് കളപ്പുരയ്ക്കൽ(മികച്ച സംയോജിത കർഷകൻ), കുസ്‌മോസ് വർഗ്ഗീസ്, കുന്നപ്പിള്ളിൽ(മികച്ച ജൈവ കർഷകൻ), ലൂസി മാത്യൂ, നമ്പേലിൽ(മികച്ച വനിതാ കർഷക), അഖിൽ ജോസഫ്, മാറാടിക്കുന്നേൽ(മികച്ച യുവ കർഷകൻ), സജിമോൻ ഇ.ടി, ഇളംമ്പാശ്ശേരിൽ(മികച്ച എസ്.സി/എസ്.റ്റി കർഷകൻ), ശശി പി.കെ(മികച്ച കർഷക തൊഴിലാളി), ആന്റോ ജോണി(മികച്ച വിദ്യാർത്ഥി കർഷകൻ) എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.
കോടിക്കുളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ജേർളി റോബി(ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഫ്രാൻസിസ് സ്കറിയ(ഒന്നാം വാർഡ് മെമ്പർ), പോൾസൺ മാത്യൂ(ഒമ്പാതം വാർഡ് മെമ്പർ), ബിനിമോൻ(പ്രസിഡന്റ്, എസ്.സി.ബി., നെടുമറ്റം), ഷൈനി സുനിൽ(ആറാം വാർഡ് മെമ്പർ), സൈമൺ തെള്ളിയാങ്കൽ(കാർഷിക വികസന സമിതി അംഗം), ഷാജു മാത്യൂ(കോടിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് പദ്ധതി വിശദീകണം നടത്തിയ കൃഷി ഓഫീസർ, കൃഷി വകുപ്പിന്റെ നൂതന പദ്ധതികളായ ‘കതിർ’ മൊബൈൽ ആപ്ലിക്കേഷൻ, കാബ്‌കോ അഗ്രി പാർക്ക്, ‘നവോത്ഥാൻ’ പദ്ധതി, ‘അനുഭവം’ പദ്ധതി, ‘വെളിച്ചം’ പദ്ധതി എന്നിവയെപ്പറ്റി വിശദീകരിച്ചു.
കൃഷി ഓഫീസർ ആനന്ദ് വിഷ്ണു പ്രകാശ് സ്വാഗതവും കോടിക്കുളം കൃഷിഭവനിലെ സീനിയർ കൃഷി അസിസ്റ്റന്റ് അനുമോൾ എൻ.എസ് യോഗത്തിന് കൃതജ്ഞതയും രേഖപ്പെടുത്തി.