കണ്ണൂർ: മാലൂർ പഞ്ചായത്തിൽ നിപ സംശയം. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ സ്രവപരിശോധനാ ഫലം ഉടൻ ലഭ്യമാകും. ഇരുവരും നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.