ഇടുക്കി: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം 2025 അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കല കായിക സാംസ്കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, നൂതന കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച അഞ്ച് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പുരസ്കാരത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവർ ആഗസ്ത് 31നുള്ളിൽ https://awards.gov.in എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ,, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, പിൻ – 685603. ഫോൺ: 04862- 235532, 8593963020.