Timely news thodupuzha

logo

നെന്മാറ എസ്.ഐ 17കാരനെ മ‍ർദ്ദിച്ചതായി പരാതി

പാലക്കാട്: നെന്മാറയില്‍ പതിനേഴുകാരന് പൊലീസിന്‍റെ മർദനമേറ്റതായി പരാതി. നെന്മാറ ആൾവാശേരി സ്വദേശിയായ എസ്.ഐ രാജേഷ് മര്‍ദിച്ചെന്നാണ് പരാതി.

തലയ്ക്ക് അടിയേറ്റ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് പിടിച്ച് വലിച്ച് കുട്ടിയുടെ തല ജീപ്പിനുള്ളിലേക്കിട്ട ശേഷം തലയ്ക്കും മുഖത്തും മര്‍ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

അതേസമയം ലഹരി വില്‍പ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ പോക്കറ്റില്‍ കൈയിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ‌എസ്.ഐ പറഞ്ഞു. എന്നാൽ സമീപത്തെ സി.സി.റ്റി.വി ദൃശ്യത്തിൽ പൊലീസ് അതിക്രമം വ്യക്തമാണ്. സംഭവത്തിൽ ആലത്തൂർ ഡി.വൈ.എസ്‌.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്.പി ഉത്തരവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *