കൊച്ചി: താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം പിരിച്ചു വിട്ടതിനു പിന്നാലെ പ്രതികരണവുമായി സംവിധായിക വിധു വിൻസെന്‍റ്. ടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെയെന്ന് വിധു ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ..
സിനിമയിൽ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങൾ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്…