രാജാക്കാട്: മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നിന്നും സെപ്തംബർ ഏഴിന് രാവിലെ 10 ന് നടത്തപ്പെടുന്ന നാലാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനത്തിൻ്റെ ട്രാഫിക്, വാളണ്ടിയർ കമ്മിറ്റികളുടെ അവലോകനയോഗം രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ നടത്തി.രാജാക്കാട് ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. രാജാക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി വിനോദ്കുമാർ ട്രാഫിക് ക്രമീകരണങ്ങൾ വിശദീകരിച്ചു. ഫാ. ജോബി മാതാളികുന്നേൽ,ഫാ.ജോയ്സ് കൊച്ചീത്തറ,ഫാ ജോയൽ വള്ളിക്കാട്ട്,ഫാ.ജോസ് പുതിയാപറമ്പിൽ,ഫാ.റോണി വരകുകാലയിൽ,ഡാർമിച്ചൻ റാത്തപ്പിള്ളി,സജി പൂവത്തിങ്കൽ, ഷാജി ഈഴക്കുന്നേൽ,ബിനോയി കൂനമാക്കൽ,ജോസ് ഇടവഴിക്കൽ,ജോണി റാത്തപ്പിള്ളി,ജോസ് കൈമറ്റം, ഷൈൻ വരിയ്ക്കമാക്കൽ, എം.ജെ കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഇടുക്കി രൂപത മരിയൻ തീർത്ഥാടനം; ട്രാഫിക്, വാളണ്ടിയർ കമ്മിറ്റികളുടെ അവലോകനയോഗം നടത്തി
