Timely news thodupuzha

logo

കാഫിർ സ്‌ക്രീൻഷോട്ടിൻറെ ഉറവിടം കണ്ടെത്തണം; ഹൈക്കോടതി

കൊച്ചി: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സർക്കാരിന് രൂക്ഷ വിമർശനം. വിവാദ സ്‌ക്രീൻഷോട്ടിൻറെ ഉറവിടം കണ്ടെത്തണമെന്നും മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ല, ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ബെച്ചു കുര്യൻറെ ബെഞ്ചാണ് എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിച്ചത്.

ഹർജിക്കാരനായ എം.എസ്.എഫ് നേതാവിൻറെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചുമത്തി എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.

പലരുടെയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടിയിട്ടുണ്ടെന്നും അതിൽ ഫോറൻസിക് പരിശോധന നടക്കുകയാണെന്ന് സർക്കാർ മറുപടി നൽകി.

ഈ ഘട്ടത്തിൽ അന്വേഷണത്തെക്കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്ന് നിരീക്ഷിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി സെപ്റ്റംബർ ആറിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *