Timely news thodupuzha

logo

ആറാട്ടണ്ണൻ അടക്കം 5 പേർ ചേർന്ന് ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി ഉൾപ്പെടെ അ‍ഞ്ച് പേർക്കെതിരേ കേസ്.

ഹ്രസ്വചിത്രസംവിധായകൻ വിനീത്, അലിൻ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവരാണ് മറ്റു പ്രതികൾ. ഓഗസ്റ്റ് 13നാണ് ട്രാൻസ്ജെൻഡർ യുവതി പരാതി നൽകിയത്. പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്.

യുവതി മജിസ്ട്രേറ്റിനു മുൻപിൽ മൊഴി നൽകി. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന യുവതിയെ ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിലേക്ക് ഏപ്രിൽ 12ന് വിനീതാണ് വിളിച്ച് വരുത്തിയത്.

സിനിമയിലെ രംഗങ്ങൾ‌ വിശദീകരിക്കാനെന്ന പേരിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയാ ആരുന്നുവെന്നാണ് പരാതി. ആറാട്ടണ്ണൻ, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്ക് വഴങ്ങണമെന്നും വിനീത് ആവശ്യപ്പെട്ടുവെന്ന് പരാതിയിലുണ്ട്.

ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ബ്ലഡി നൈറ്റെന്ന പേരിൽ വിനീത് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ അലിൻ ജോസ് പെരേരയും സന്തോഷ് വർക്കിയും പങ്കാളികളായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *