തിരുവനന്തപുരം: കൊച്ചി നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എൽ.എയുമായ മുകേഷിനെതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി.
എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത അഞ്ച് ദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്നും മുന്‍കൂർ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ മൂന്നിന് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് നടപടി.