തൊടുപുഴ: പന്നിമറ്റം ടൗണിൽ 4 കടകളിൽ വ്യാഴാഴ്ച രാത്രിയിൽ പൂട്ടു തകർത്ത് കവർച്ച. കുറച്ച് മാസങ്ങൾക്ക് മുമ്പും പന്നിമറ്റത്ത് മോഷണം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കള്ളനെ പിടിക്കാൻ ആയിട്ടില്ല. കാഞ്ഞാർ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം സമീപ പ്രദേശമായ പൂമാലയിലെ കടകളിലും മോഷണം നടത്തിയിരുന്നു. മോഷ്ടാവിനെ കണ്ടെത്താൻ എത്രയും വേഗം പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ്ങ് നടത്തണമെന്നും വെള്ളിയാമറ്റം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ മാത്യു ആവശ്യപ്പെട്ടു.