Timely news thodupuzha

logo

മുല്ലപെരിയാർ ജന സംരക്ഷണ സമിതി സംസ്ഥാനതല ജനകീയ കൺവെൻഷൻ 31ന് തൊടുപുഴയിൽ

തൊടുപുഴ: മുല്ലപെരിയാർ ജന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 31ന് ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വച്ച് സംസ്ഥാനതല ജനകീയ കൺവെൻഷൻ നടത്തുമെന്ന് ജനറൽ കൺവീനർ പി.ടി ശ്രീകുമാർ, ചെയർമാൻ അഡ്വ. റോയ് വാരികാട്ട് എന്നിവർ അറിയിച്ചു. ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ദോഷകരമായ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി രൂപീകരിക്കാൻ ജനസംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി സമരങ്ങളെ കുറിച്ചും നിയമനടപടികളെ കുറിച്ചും ആലോചിക്കുവാൻ വേണ്ടിയിട്ടാണ് കൺവെൻഷൻ നടത്തുന്നത്. മലങ്കര ഓർത്തഡോക്സ് മെത്രോപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും. അഡ്വ. റോയ് വാരിക്കാട്ട് അധ്യക്ഷത വഹിക്കും. സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, യൂസഫ് സഖാഫി, ഖാലിദ് സഖാഫി, ഫാ. ജോസ് പ്ലാന്തോട്ടം, ഫാ. ജോസ് മോനിപ്പളളി, മറ്റ് വിവിധ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *