Timely news thodupuzha

logo

പിഗ്മാൻ സിനിമ ഷൂട്ടിനിടെ ജയസൂര്യ പിന്നിൽ നിന്നും കടന്ന് പിടിച്ചു; പരാതിയുമായി നടി

കൊച്ചി: നടനെതിരായ പീഡന പരാതിയിൽ വ്യക്തത വരുത്തി നടി. വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ തനിക്കെതിരേ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു.

താൻ പണം തട്ടിയതിനാലാണ് കുറ്റാരോപിതൻ്റെ പേര് പുറത്തു വിടാത്തതെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിഗ്മാനെന്ന ചിത്രത്തിൻറെ സെറ്റിൽ വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായത്. ഒരു പന്നി വളർത്തൽ കേന്ദ്രമായിരുന്നു ലോക്കേഷൻ. സാധാരണ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമക്കാർ വില നൽകാറില്ല. എന്നാൽ തനിക്ക് സോഷ്യൽ വർക്കറെന്ന മേൽവിലാസം കൂടി ഉള്ളതിനാൽ കുറച്ചു കൂടി ബഹുമാനം ലഭിച്ചു.

ബാത്ത് റൂമിലേക്കുള്ള വഴിയിൽ വച്ച് നടൻ എന്നെ കയറിപ്പിടിച്ചു. ജയസൂര്യയായിരുന്നു അത്. എനിക്ക് താൽപര്യമില്ലെന്ന് മനസിലായപ്പോൾ മാപ്പ് പറഞ്ഞു. അദ്ദേഹം പിന്നീട് ഒരിക്കലും അത്തരത്തിൽ തന്നോട് പ്രതികരിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *