Timely news thodupuzha

logo

‌സിനിമയിലെ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണം; സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്

ന്യൂഡൽഹി: മലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി സുപർണ ആനന്ദ്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന വൈശാലി, ഞാൻ ഗന്ധർവൻ തുടങ്ങിയ സിനിമകളലൂടെ ശ്രദ്ധേയയായ നടിയാണ് സുപർണ.

സിനിമയിലെ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും അവർ പറഞ്ഞു. സിനിമയിൽ സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

എനിക്കും മലയാള സിനിമയിൽ നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവമായതിനാൽ കൂടുതൽ വെളിപ്പെടുത്തലിനില്ലെന്നും അവർ പറഞ്ഞു.

ആരോപണ വിധേയനായ എം.എൽ.എ മുകേഷ് രാജി വയ്ക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിക്കണമെന്നും നടി പറഞ്ഞു. സിനിമയിൽ പ്രയാസങ്ങൾ നേരിട്ടതിനാലാണ് സിനിമ ഉപേക്ഷിച്ചത്.

സമ്മർദങ്ങൾക്ക് നിന്ന് കൊടുത്തിരുന്നില്ല. കാസ്റ്റിങ്ങ് കൗച്ച് നേരത്തേ മുതൽ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും സുപർണ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *