Timely news thodupuzha

logo

അസ്ന ചുഴലിക്കാറ്റ്; ഗുജറാത്തിൽ കനത്ത മഴ, കർണാടകയിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കന്ദ്രം

അഹമ്മദാബാദ്: ന്യൂനമർദത്തിന് പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അസ്ന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. നഗരങ്ങളും പട്ടണങ്ങളും വെള്ളത്തിനടയിലായി. 26 മരണങ്ങൾ റിപ്പോർട്ടു ചെയ്തു.

18000 പേരെ മാറ്റിപ്പാർപ്പിച്ചു. 1200 പേരെ രക്ഷപ്പെടുത്തി. 1976ന് ശേഷം ഓഗസ്റ്റ് മാസത്തിൽ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കൊടുങ്കാറ്റാണ് അസ്ന. പാക്കിസ്ഥാനിലും വീശിയടിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന് അസ്നയെന്ന് പേരിട്ടത് പാക്കിസ്ഥാനാണ്.

Leave a Comment

Your email address will not be published. Required fields are marked *