ചെറുതോണി: കേന്ദ്രബജറ്റിലെ വയോജന അവഗണനയ്ക്കെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസ്സിയേഷന്‍റെ ആഭിമുഖ്യത്തില്‍ ചെറുതോണി പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ വയോജന വനിതാ സംസ്ഥാനകമ്മറ്റിയംഗം പി.ആര്‍ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.

ധര്‍ണ്ണയില്‍ എസ്.സി.എഫ്.ഡബ്ല്യൂ.എ ജില്ലാ സെക്രട്ടറി കെ.ജി തങ്കച്ചന്‍, വൈസ് പ്രസിഡന്‍റ് കെ.ആര്‍ ജനാര്‍ദ്ദനന്‍, മേഖലാ പ്രസിഡന്‍റ് ഡോ. രവീന്ദ്രനാഥ്, വനിതാ ജില്ലാ കണ്‍വീനര്‍ എല്‍സി ജോണ്‍, ജില്ലാ ട്രഷറര്‍ വി.എന്‍ സുബാഷ്, മേഖലാ സെക്രട്ടറി സി. എം തങ്കരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണ്ണയ്ക്കു മുന്‍പ് ടൗണില്‍ വയോജന പ്രകടനവും നടന്നു.
ധര്‍ണ്ണയ്ക്കു ശേഷം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനക്കെതിരെ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.