വണ്ടിപ്പെരിയാർ: പശുമല എസ്റ്റേറ്റിൽ താമസിക്കുന്ന സൂര്യയാണ്(11) മരിച്ചത്. വണ്ടിപ്പെരിയാർ ഗവൺമെന്റ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച്ച സ്കൂളിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താഴെ വീഴുകയും ഇടത് കാലിന് പരിക്കേൾക്കുകയും ചെയ്തിരുന്നു. വീണത് വലിയ കാര്യമാക്കാതെ ഇരുന്നതിനാൽ ഇക്കാര്യം സ്കൂൾ അധ്യാപകരോടും വീട്ടുകാരോടും പറഞ്ഞതുമില്ല. പിന്നീട് വീട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷം കാലിന് നീര് വെക്കുകയും വണ്ടിപെരിയറിലെ തന്നെ നാട്ടു വൈദ്യന്റെ പക്കൽ ചെന്ന് കാല് തിരുമുകയും ചെയ്തു. ഇതിനുശേഷം വീണ്ടും കാലിനും കൈക്കും ശരീരമാസകനം നീര് വെക്കുകയും ചെയ്തു. തുടർന്ന് രാവിലെ ആശുപത്രിയിലേക്ക് പോകുന്ന വഴി വണ്ടിപ്പെരിയാർ ബസ്റ്റാൻഡിൽ വച്ച് കുട്ടി ദേഹാസ്വസ്ഥത അനുഭവപ്പെട്ട് തളർന്നു വീണു.
ഉടൻ തന്നെ വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്ക് തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുക ആയിരുന്നുവെന്നാണ് ബന്ധു പറഞ്ഞത്. അതേസമയം കാലിനുണ്ടായ പരിക്കിൽ ഒടിവ് സംഭവിച്ച് ഉള്ളിൽ നിന്നും പഴുപ്പുണ്ടാവുകയും ശരീരത്തെ മൊത്തം ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ടാകാം ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂര്യയുടെ പിതാവ് അയ്യപ്പൻ, മാതാവ് സീതയും മുൻപ് തന്നെ അസുഖം ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിനുശേഷം സഹോദരിയുടെയും സഹോദരി ഭർത്താവിനും ഒപ്പമാണ് സൂര്യ താമസിച്ചു വന്നിരുന്നത്.