Timely news thodupuzha

logo

ജാതി സെൻസസിനെ പിന്തുണയ്ക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ആർ.എസ്.എസ്

പാലക്കാട്: രാജ്യത്ത് ജാതി സെൻസസ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ആർ.എസ്.എസ്. ജാതി സെൻസസ് വളരെ സെൻസിറ്റീവ് ആയ വിഷയമാണെന്നും എന്നാൽ അത് രാഷ്‌ട്രീയമായോ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായോ ഉപയോഗിക്കരുതെന്ന് ആർ.എസ്.എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. അടിസ്ഥാന ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ജാതി സെൻസസ് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് ചേർന്ന ആർ.എസ്.എസിൻറെ പ്രതിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിൻറെ അവസാന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ ഉപവർഗീകരണത്തിൽ ബന്ധപ്പെട്ട സമുദായങ്ങളുടെ സമവായമില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ക്ഷേമ പ്രവർത്തനങ്ങളിലും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെയോ ജാതികളെയോ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായി വരുമെന്ന് ആർ.എസ്.എസ് കരുതുന്നു.

സർക്കാരിന് അതിന് കണക്കുകൾ ആവശ്യമാണ്. നേരത്തേയും സർക്കാർ അത്തരം ഡാറ്റ എടുത്തിട്ടുണ്ട്. പക്ഷേ അത് ആ സമുദായങ്ങളുടെയും ജാതികളുടെയും ക്ഷേമത്തിന് വേണ്ടി മാത്രമായിരിക്കണം.

ജാതി, ജാതി ബന്ധങ്ങൾ എന്നിവ ഹിന്ദു സമൂഹത്തിൽ സെൻസിറ്റീവ് വിഷയങ്ങളാണ്. ഇത് നമ്മുടെ ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രധാനമാണ്.

അതിനാൽ ഈ വിഷയം വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഏറെ സെൻസിറ്റീവായി കൈകാര്യം ചെയ്യണം. ഭരണഘടനാപരമായ സംവരണം വളരെ പ്രധാനമാണ്. അതിനെ എപ്പോഴും ആർ.എസ്.എസ് പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *