തൃശൂർ: പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിത്താര ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ അനീഷ്കുമാറിൽ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് ബി.ജെ.പി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ജില്ലയിൽ ഏഴ് ലക്ഷം പേരെ മെമ്പർമാരാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.