കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
സർവേ നമ്പർ തിരുത്താൻ 4000 രൂപ മുണ്ടകുറ്റി സ്വദേശിയിൽ നിന്നും വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. നിസാറിനെപ്പറ്റി മുമ്പും പരാതികൾ ഉള്ളതിന്‍റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടെയിൽ വിജിലൻസ് സംഘം നിസാറിനെ പിടികൂടുകയായിരുന്നു.