Timely news thodupuzha

logo

ഇടുക്കി മുനിയറയിൽ ബസ്സ്‌ മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം: മോഷ്ടാവ് വാഹനം ഉപേഷിച്ച് രക്ഷപെട്ടു, പോലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: അടിമാലി – നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നക്ഷത്ര ബസാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ബസുമായി മോഷ്ടാവ് കടന്ന് കളയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇന്ന് പുലർച്ചെ ബൈസൺവാലിക്ക് സമീപം നാല്പതേക്കറിൽ നിന്നും ബസ് കണ്ടെത്തി.

മോഷ്ടാവ് വാഹനവുമായി കടന്ന് കളയുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. ബൈസൺവാലി നാല്പതേക്കറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നതിനാൽ മോഷ്ടാവ് വാഹനം ഉപേഷിച്ച് രക്ഷപെട്ടു. ഉടമയുടെ പരാതിയിൽ രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *