പത്തനംതിട്ട: ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അക്രമിച്ചു. മലയാലപ്പുഴ സ്വദേശിയും ഇഡലിയെന്ന് വിളിപ്പേരുള്ള ശരൺ ചന്ദ്രനാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ മാസം 29ന് നടന്ന വിവാഹ സൽക്കാര ചടങ്ങിനിടെയാണ് സംഭവം നടന്നത്.
ഭീഷണിയെ തുടർന്ന് രാജേഷ് ആദ‍്യം പുറത്ത് പറഞ്ഞിരുന്നില്ല പിന്നീട് പൊലീസിൽ പരാതിപെടുകയായിരുന്നു. സംഭവത്തിൽ ശരൺ ചന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ബി.ജെ.പി വിട്ടുവന്ന 62 പേരെയും മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചത്. വലിയ വിവാദമായിരുന്നു.