തിരുവനന്തപുരം: മരംമുറി കേസ്, സ്വർണക്കടത്ത് സംഘത്തെ സഹായിക്കൽ ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ നേരിട്ടിരുന്ന പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. പി.വി അൻവർ എം.എൽ.എയുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്ത് വന്നതിനെ തുടര്‍ന്ന് സുജിത് ദാസിനെ എസ്.പി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയ സുജിത് ദാസിനോട് ഡി.ജി.പി വിശദാംശങ്ങൾ തേടിയിരുന്നു.
എസ്.പി സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
![](https://timelynews.net/wp-content/uploads/2024/09/download-1-2.jpg)