ചെറുതോണി: ശസ്ത്രക്രിയയിലൂടെ 3.2 സെൻ്റീമീറ്റർ നീളമുള്ള പല്ലെടുത്തിതിന് ഡോക്ടർ അൻസൽ മുഹമ്മദിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. അണപ്പല്ലിനോട് ചേർന്നിരിക്കുന്ന പ്രീമോളാർ വിഭാഗത്തിൽ പെടുന്ന പല്ല് ഓർത്തഡോണിക് ട്രീറ്റ്മെൻ്റിൻ്റെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് നീക്കം ചെയ്യേണ്ടി വന്നത്. ഇടുക്കി നാരകക്കാനം സ്വദേശി ജെയ്സൻ്റ പല്ലാണ് പറിച്ച് നീക്കിയത്.മുൻപ് കൊല്ലം സ്വദേശിയുടെ2.6 സെൻ്റീമീറ്റർ നീളമുള്ള പല്ല് നീക്കം ചെയ്ത റെക്കോർഡാണ് ഡോ: അൻസൽ ഭേദിച്ചത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് മേധാവി ഡോ: ബി ശ്വരൂപ് റോയ് ചൗധരിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.
ശസ്ത്രക്രിയയിലൂടെ 3.2 സെൻ്റീമീറ്റർ നീളമുള്ള പല്ലെടുത്തു; ഡോ. അൻസൽ മുഹമ്മദിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം
