തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ 98ആം ജന്മദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നതിന് മുൻപായി പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിൻ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ സബീന നിർവ്വഹിച്ചു. സമിതി ചാപ്റ്റർ പ്രസിഡൻറ് വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ചാപ്റ്റർ സെക്രട്ടറി സന്തോഷ് മാത്യു, ഖജാൻജി സന്ധ്യ, ജോ: സെക്രട്ടറി അശ്വതി എന്നിവർ സംബന്ധിച്ചു. ഈ മാസം 28നാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്.