ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി എം.കെ രാഘവനെ തെരഞ്ഞെടുത്തു. കോഴിക്കോട് എം.പിയായ രാഘവനൊപ്പം ഡോ. അമർ സിങ്ങുംപദവി വഹിക്കും. രഞ്ജിത്ത് രഞ്ജനാണ് രാജ്യസഭയിലെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി. കന്യാകുമാരി എം.പിയായ വിജയ് വസന്താണ് പാർലമെന്‍ററി പാർട്ടിയുടെ ട്രഷറർ. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിയമന ഉത്തരവ് പുറത്തിറക്കി.