പാട്ന: പരീക്ഷാഹാളിൽ നിറയെ പെൺകുട്ടികളെ കണ്ട പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി തലക്കറങ്ങി വീണു. ബീഹാറിലെ ശരീഫ് അല്ലാമ ഇക്ബാൽ കോളെജ് വിദ്യാർത്ഥി മണി ശങ്കറിനാണ് ഒരു ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് ഭയന്ന് കിളി പോയത്. നളന്ദയിലെ ബ്രില്ല്യൻറ് സ്കൂളിൽ പരീക്ഷയെഴുതാൻ പോയതാണ് വിദ്യാർത്ഥി.
എന്നാൽ ഹാളിൽ കണ്ടതോ 500 പെൺകുട്ടികളെ. മണിശങ്കർ മാത്രമായിരുന്നു പരിക്ഷാ ഹാളിൽ ആൺകുട്ടിയായി ഉണ്ടായിരുന്നത്. പിന്നാലെ തലകറങ്ങി വീണ വിദ്യാർത്ഥിയെ ഉടൻ തന്നെ സദാർ ആശുപത്രിയിൽ എത്തിച്ചു.