തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളിൽ 7, 89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെ വകുപ്പുകളിൽ. സർക്കാർ ജീവനക്കാരോട് ഓരോ ഫയലും ഓരോ ജീവിതമാണെന്ന് അധികാരത്തിലേറിയ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോൾ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചിരിക്കുന്നത്.
93014 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നു. 2,51, 769 ഫയലുകളുള്ള തദ്ദേശസ്വയം ഭരണ വകുപ്പാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്.