തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട എ.ഡി.ജി.പി എം.ആർ അജിത് കുമാർ ശനിയാഴ്ച സമർപ്പിക്കും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി നിർദേസിച്ചിരുന്നത്.


ഇത് പ്രകാരം റിപ്പോർട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറും. തൃശൂർ പൂരം കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് എ.ഡി.ജി.പി അന്വേഷണ റിപ്പോർട്ട് കൈമാറാൻ ഒരുങ്ങുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിലാണ് അന്വേഷണം നടത്തിയത്.