കൊച്ചി: ആലുവ സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ നടനും സി.പി.എം എം.എൽ.എയുമായ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ, കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ എം.എൽ.എയെ വിട്ടയക്കുകയും ചെയ്തു.

മുകേഷ്, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2009ലാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. ഇത് കൂടാതെ വടക്കാഞ്ചേരി സ്വദേശിയും മുകേഷിനെതിരേ സമാന പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10.15 ഓടെയാണ് അഭിഭാഷകനൊപ്പം മുകേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വടക്കാഞ്ചേരി പൊലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത പരാതികളിലാണ് ചോദ്യം ചെയ്തത്.