Timely news thodupuzha

logo

അടിമാലി താലൂക്ക് ആശുപത്രിക്ക് വേണ്ടത് പ്രഖ്യാപനങ്ങൾ അല്ല പ്രവർത്തനങ്ങളാണ്; കെ.എ കുര്യൻ

അടിമാലി: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് ഏഴ് കോടി രൂപ അടിമാലി താലൂക്ക് ആശുപത്രിക്ക് അനുവദിക്കുകയുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ ഒന്നാം പിണറായി വിജയൻ ഗവൺമെൻ്റ് ഈ കെട്ടിടത്തിൽ 10 ഡയാലിസിസ് യൂണിറ്റുകൾ മാത്രമാണ് അനുവദിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി യൂണിറ്റ് അനുവദിച്ച അടിമാലി താലൂക്ക് ആശുപത്രിയിൽ അഞ്ച് എണ്ണം മാത്രമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ബാക്കിയുള്ള അഞ്ച് ഡയാലിസിസ് യൂണിറ്റുകൾ എവിടെപ്പോയെന്ന് പറയുവാൻ ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും തയ്യാറാകണം.

അതുപോലെ തന്നെ ഈ നാട്ടിലെ സാധാരണക്കാരെ സഹായിക്കുന്ന കാത്തു ലാബ് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിക്കുകയും ആധുനിക സംവിധാനങ്ങളോടുള്ള ഉപകരണങ്ങൾ എത്തിക്കുകയും ചെയ്ത് ഉദ്ഘാടനം നടത്തുവാൻ മന്ത്രിയും ആരോഗ്യവകുപ്പും തയ്യാറാകുന്നില്ല ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമ്പോൾ ബ്ലഡ് ബാങ്കിൻ്റെ പ്രവർത്തനം നടത്തേണ്ടതായിട്ടുണ്ട് ബ്ലഡ് ബാങ്ക് നിലവിൽ പ്രവർത്തനക്ഷമമല്ല.

താലൂക്ക് ആശുപത്രിയിൽ നേത്ര പരിശോധനയ്ക്ക് രണ്ട് ഡോക്ടർമാരാണുള്ളത് ഡോക്ടർമാരും രോഗികളും ഒരേ സ്ഥലത്ത് തന്നെ ഇരിക്കുകയും അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും മറ്റും കഴിയാത്ത സാഹചര്യമാണുള്ളത് അടിമാലി താലൂക്ക് ആശുപത്രിയിൽ ദിവസേന 700 മുതൽ 1000 രോഗികളാണ് ഒ.പിയിൽ എത്തുന്നത്. ഈ ജില്ലയിൽ മന്ത്രി വരുമ്പോൾ പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നത് അമ്മയും കുഞ്ഞും ആശുപത്രി എവിടെപ്പോയെന്ന് പറയാൻ മന്ത്രിയും ഇടതുപക്ഷ ജനാധിപത്യ ഗവൺമെൻ്റും തയ്യാറാകണം അടിമാലി ഗ്രാമപഞ്ചായത്തിൽ അതിൻ്റെ ഉടമസ്ഥതയിൽ വരുന്ന സ്ഥലം ഗ്രാമപഞ്ചായത്ത് വിട്ട് നൽകുകയുണ്ടായിരുന്നു. ഡി.സി.സി വൈസ് പ്രസിഡണ്ട് പി.വി സ്കറിയ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കുന്ന സമയത്താണ് വിട്ടു നൽകിയത്.

അമ്മയും കുഞ്ഞും ആശുപത്രിയുടെ സ്ഥലമെടുപ്പ് പൈലിങ്ങ് ജോലികൾ അടക്കമുള്ള പ്രവർത്തികൾ നടന്നതായിട്ടാണ് പൊതുസമൂഹം കണ്ടത് താലൂക്ക് ആശുപത്രിയോടുള്ള അവഗണന ഗവൺമെൻ്റ് തുടർന്നാൽ സിഎംപിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും സമരം കൊണ്ട് ഫലം കണ്ടില്ലെങ്കിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെയും സുപ്രീം കോടതിയെയും പാർട്ടി സമീപിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞിരിക്കുന്നത് നവംബർ 30ന് അടിമാലി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കും എന്നാണ് പരിഹാരം ഉണ്ടായില്ല എങ്കിൽ സിഎംപിയുടെ നേതൃത്വത്തിൽ ഡിസംബർ മാസം ഒന്നാം തീയതി സൂചന സമരവും ഡിസംബർ 25ന് പട്ടിണി സമരവും ജനുവരി ഒന്നിന് ദേവികുളം താലൂക്കിൽ പണിമുടക്ക് സമരവും നടത്തും.

സെക്രട്ടറിയേറ്റിന് മുമ്പിൽ അനിശ്ചിതകാലം നിരാഹാരം സമരം അടക്കമുള്ള പരിപാടികൾക്ക് സി.എം.പി രൂപം നൽകിയിട്ടുണ്ടെന്നും സി.എം.പി ഇടുക്കി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ ബേക്കർ ജോസഫ് റ്റി.എ അനുരാജ് അനീഷ് ചേനക്കര കെ.ജി പ്രസന്നകുമാർ സന്ദീപ് ചന്ദ്രശേഖരൻ തുടങ്ങിയവർ അടിമാലിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *