Timely news thodupuzha

logo

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും

തിരുവനന്തപുരം: ബജറ്റിൽ 1773 കോടി രൂപ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ് തുടരുന്നതിന് വകയിരുത്തി. 816.79 കോടി ഉന്നത വിദ്യാഭ്യാസമേഖലയ്ക്കും കേളേജുകൾക്ക് 98.35 കോടിയും അനുവദിച്ചു. 252.40 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനായും വകയിരുത്തി. 95 കോടി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, സൗജന്യ യൂണിഫോമിന് 140 കോടി, 344 കോടി രൂപ ഉച്ചഭക്ഷണത്തിനായും ലഭിക്കുമെന്ന് അറിയിച്ചു.

സർക്കാർ വലിയ മൂലധനമാണ് സ്കൂൾ-കോളേജ് സർവ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിനായി ഓരോ വിദ്യാർത്ഥിക്കു വേണ്ടിയും ചെലവഴിക്കുന്നത്. ഒരു സ്കൂൾ വിദ്യാർത്ഥിക്കു വേണ്ടി ഒരു വർഷം ഏകദേശം 50,000 രൂപയും ഇതിന്റെ പലമടങ്ങ് ഉന്നത വിദ്യാഭ്യാസ രംഗത്തിനായും സർക്കാർ ചെലവഴിക്കുന്നു. സർക്കാർ ഇത്തരത്തിൽ വലിയ നിക്ഷേപം നടത്തി പ്രാപ്തരാക്കുന്ന യൗവ്വനങ്ങളെ പരമാവധി നമ്മുടെ നാട്ടിൽ തന്നെ നിലനിർത്താനും തൊഴിലൊരുക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം.

816.79 കോടി രൂപ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതിക്കായി വകയിരുത്തി. കേരളത്തിന് പുറത്തുനിന്നും സംസ്ഥാനത്തേക്കെത്തുന്ന ആധുനിക തൊഴിലുകളിൽ ഏർപ്പെടുന്നവരെ ആകർഷിക്കാനും സർക്കാരിന്റെ ശ്രമം കൊണ്ടാവണം.10 കോടി രൂപ ഗവേഷണ ഫണ്ടിനുള്ള പ്രാരംഭ പിന്തുണയായി നീക്കിവയ്ക്കുന്നു. മികവിന്റെ കേന്ദ്രങ്ങൾ വെെജ്ഞാനിക മേഖലകളിൽ സ്ഥാപിക്കുന്നതിന് 14 കോടി വകയിരുത്തി. ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥി അധ്യാപക അനുപാതമാണ് കേരളത്തിലെ സ്കൂളുകളിലുള്ളത്.

നേത്രാരോഗ്യത്തിനായി 50 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. നേത്രാരോഗ്യത്തിനുള്ള പദ്ധതി മന്ത്രി അവതരിപ്പിച്ചത് നേർക്കാഴ്ചയെന്ന പേരിലാണ്. സൗജന്യ വൈദ്യോപദേശവും മരുന്നുകളും കാഴ്ച വൈകല്യങ്ങളുള്ള എല്ലാ വ്യക്തികൾക്കും ലഭ്യമാകുന്ന പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ കാഴ്ച വൈകല്യമുള്ളവർക്ക് സൗജന്യ കണ്ണടകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ വോളന്റിയർമാർ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണ് നേർക്കാഴ്ച.

Leave a Comment

Your email address will not be published. Required fields are marked *