Timely news thodupuzha

logo

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലനാരിഴയ്ക്കാണ് യാത്രികൻ രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് ഭാഗത്തുനിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന സാൻട്രോ കാറിന്റെ മുൻഭാഗം രാവിലെ 8:30 ഓടെ ഉണ്ടായ അപകടത്തിൽ പൂർണമായും കത്തി നശിച്ചു. വാഹനം വെഞ്ഞാറമൂട് സ്വദേശിയുടേതാണ്. ആറ്റിങ്ങലിലുള്ള ഇയാളുടെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു.

കാറിൽ ഒരാൾ മാത്രമാണ് അപകടം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. ഡ്രൈവർ മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വാഹനം നിർത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. തൊട്ട് പിന്നാലെ തീ പടർന്നെങ്കിലും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി തീ അണയ്ക്കുകയാണ് ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *