തൊടുപുഴ: ബ്ലഡ് കളക്ഷൻ സെന്ററും അൽ അസർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസും സംയുക്തമായി നാഷണൽ ബ്ലഡ് ഡോനെഷൻ ഡേ ആചരിച്ചു. മുൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ അംഗം പി.എ സലിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് തൊടുപുഴ മുനിസിപ്പൽ ചേർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു.
അൽ അസർ കോളേജ് അക്കാഡമിക് ഡീൻ ഡോ. സോമശേഖരൻ വിശിഷ്ട അതിഥി ആയിരുന്നു. 25 വർഷമായി ബ്ലഡ് ഡൊണേഷൻ ചെയ്ത് വരുന്ന ഇ.എസ് ഷാജിയെയും എ.എം സബീഷിനെയും ചടങ്ങിൽ ആദരിച്ചു.
ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. വിവേക് എസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മെർലിൻ അലക്സ് ആശംസകൾ നേർന്നു.
അൽ അസർ ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. ജെബിമോൾ സി മൈതീൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൈമൺ ബാബു നന്ദിയും പറഞ്ഞു.
ജീവൻ രക്ഷിക്കുന്നതിൽ രക്തത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുന്നു. സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും രക്തദാതാക്കളുടെ നിസ്വാർത്ഥ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി ഈ ദിനം സമർപ്പിക്കുന്നു
ദേശീയ സന്നദ്ധ രക്തദാന ദിനത്തിൻ്റെ ലക്ഷ്യങ്ങൾ: രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജീവൻ രക്ഷിക്കുന്നതിൽ അതിൻ്റെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുക, സ്വമേധയാ രക്തദാനം പ്രോത്സാഹിപ്പിക്കുക, പതിവായി രക്തം ദാനം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക, സ്വമേധയാ ഉള്ള രക്തദാതാക്കളെ അവരുടെ ജീവൻ രക്ഷിക്കുന്ന സംഭാവനകൾക്ക് അംഗീകരിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുക.
ആഗോള പ്രാധാന്യം: സ്വമേധയാ, പണം നൽകാത്ത രക്തദാതാക്കൾക്ക് അവരുടെ ജീവൻ രക്ഷിക്കാനുള്ള രക്തദാനത്തിന് നന്ദി പറയുക.