കട്ടപ്പന: സ്വച്ഛത കീ സേവ ക്യാമ്പയിൻ ഭാഗമായി വെള്ളയാംകുടിയിലെ അസീസി സ്പെഷ്യൽ, സ്കൂൾ പരിസരം ശുചീകരിച്ചു.സ്കൂളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ് വോളണ്ടിയർമാർ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നൽകി.
പരിപാടി നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സാദിക്ക് എ അധ്യക്ഷത വഹിച്ച യോഗത്തിൽ സിസ്റ്റർ മരിയ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം.എസ്, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ നിഷാദ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ യൂണിറ്റിലെ 40 എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കെടുത്തു.