മൂലമറ്റം: അറക്കുളം ഗവ. ആയൂർവേദ ഡിസ്പെൻസറി – ആയൂഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്ററിൻ്റെയും വൈ. എം.സി.എ യുടെയും നേതൃത്വത്തിൽ ആരംഭിച്ച യോഗ പരിശീലനം, വൈ.എം.സി.എ ഹാളിൽ, പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. ടെല്ലസ് കുര്യൻ അധ്യക്ഷത വഹിച്ചു.


വൈ.എം.സി.എ പ്രസിഡൻ്റ് സണ്ണി കൂട്ടുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഇൻസ്ട്രക്ടർ ഡോ. പാർവതി ശിവൻ, റ്റിഞ്ചു അജി, ജോസ് ഇടക്കര എന്നിവർ പ്രസംഗിച്ചു.
ജ്യോതി ലക്ഷ്മി കെ.എസ്, നീതു ബോണി ഇടക്കര, തോമസ് ഉപ്പുമാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.യോഗ പരിശീലനം എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെ ഉണ്ടായിരിക്കും.