തിരുവനന്തപുരം: നാഗാര്‍ജുന റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ത്രൈമാസിക സയന്‍റിഫിക് ജേര്‍ണലായ ആയൂർവ്വേദിക് റിനൈസെൻസിന്‍റെ ഒക്ടോബര്‍ – ഡിസംബര്‍ ലക്കം പ്രകാശനം ചെയ്തു. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി ജയറാമിന് മാസിക നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ആയുര്‍വേദ ശാസ്ത്ര രംഗത്ത് നടക്കുന്ന ഗവേഷണ ഫലങ്ങളും നാഗാര്‍ജുന ഗവേഷണ വിഭാഗത്തിന്‍റെ പ്രവര്‍ത്തന ഫലങ്ങളും കോര്‍ത്തിണക്കി ഉള്ള ശാസ്ത്ര ലേഖനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനും കൊല്ലം അമൃതാഞ്ജലി ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ ഉണ്ണികൃഷ്ണപിളള ആണ് ചീഫ് എഡിറ്റര്‍.