കട്ടപ്പന: മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി എൻ.എസ്.എസ് 150 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. ഇതിൽ സംസ്ഥാനത്തെ ഐ.റ്റി.ഐകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് വാഗ്ദാനം ചെയ്ത വീടുകൾക്കായി ധനസമാഹരണം തുടങ്ങിയിരുന്നു. ഇതിനോട് അനുബന്ധിച്ച് കട്ടപ്പന ഗവൺമെൻ്റ് ഐ.റ്റി.ഐയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു. കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കട്ടപ്പന ഗവൺമെൻ്റ് പ്രിൻസിപ്പാൾ ഷാൻ്റി സി.എസ്, വൈസ് പ്രിൻസിപ്പാൾ പീറ്റർ സ്റ്റാലിൻ, പ്രോഗ്രാം ഓഫീസർ സാദിഖ് എ, വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. 24 ആം തീയതിയാണ് 150 രൂപ നിരക്കിൽ ബിരിയാണി വിതരണം ചെയ്യുക. വാങ്ങാൻ താല്പര്യമുള്ളവർ കട്ടപ്പന ഗവൺമെൻ്റ് എൻ.എസ്.എസ് വളണ്ടിയേഴ്സുമായോ പ്രോഗ്രാം ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 9847628726.