തൊടുപുഴ: കഴിഞ്ഞ അര നൂറ്റാണ്ടായി ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ അനുശാസിച്ച് സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും ഇറച്ചി ഉൽപ്പന്നങ്ങളും അത്യാധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്കരിച്ച് ജനങ്ങൾക്ക് വിതരണം നടത്തി വരുന്ന സ്ഥാപനമാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്(എം.പി.ഐ). കേരള സർക്കാരിന്റെ നാലം നുറ് ദിന പരിപാടിയുടെ ഭാഗമായാണ് എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് നഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. തെനംകുന്ന് ബൈപ്പാസ് കണിയാംമൂഴിയിൽ ബിൽഡിംഗിൽ തുടങ്ങുന്ന തൊടുപുഴ ഫ്രാഞ്ചൈസി ഔട്ട്ലേറ്റിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി നിർവ്വഹിക്കും.
ജോസ് കളരിക്കലിൽ നിന്നും ഹൈനസ്സ് ബിനോയി കണിയാംമൂഴിയിൽ ആദ്യ വിൽപ്പന സ്വാകരിക്കും. ചടങ്ങിൽ മർച്ചന്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ, സെക്രട്ടറി നവാസ്, വാർഡ് മെമ്പർ ജോസ് മഠത്തിൽ എന്നിവർ സന്നിഹിതരായിരിക്കും.